ജാവാസ്ക്രിപ്റ്റിൽ വർക്ക് ചെയ്യുന്ന ആളുകൾ സ്ഥിരമായിട്ട് ഉപജിയോഗിക്കുന്ന ഒരു ടൂളാണ് എൻ.പി.എം . എന്നാൽ തുടക്കക്കാരായ പല ആളുകളും വിട്ടു പോകുന്ന ഒരു ടൂൾ ആണ് എൻ.വി.എം . അതുകൊണ്ടാണ് നമ്മളിന്ന് ഇതു ഡിസ്‌കസ് ചെയ്യുന്നത് .
ആദ്യമേ പറയുകായാണ് എൻ.പി.എം ഉം എൻ.വി.എം കമാൻഡ് ലൈൻ ടൂളുകളാണ് .
എൻ.പി.എം :
നോട് പാക്കേജ് മാനേജർ എന്നാണ് എൻ.പി.എം ന്റെ പൂർണ രൂപം , ഇതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇതൊരു നോട്.ജെ.എസ്സിനു വേണ്ടിയുള്ള ഒരു പാക്കേജ് മാനേജറാണ് . നമുക്ക് പുതിയ പാക്കേജുകൾ ഇൻസ്റ്റാൾ ചെയ്യാനും , ഡിലീറ്റ് ചെയ്യാനും , അപ്ഡേറ്റ് ചെയ്യാനും മാറ്റുമെല്ലാത്തിനും സഹായിക്കുന ഒരു കമാൻഡ് ലൈൻ ടൂൾ ആണ് എൻ.പി.എം .
എൻ.വി.എം :
നോട് വേർഷൻ മാനേജ്‌മന്റ് എന്നാണ് എൻ.വി.എം ന്റെ പൂർണ രൂപം . ഇതിന്റെയും പേര് സൂചിപ്പിക്കുന്നത് പോലെ ഇതു നോട്.ജെ.എസ് നു വേണ്ടിയിട്ടുള്ള ഒരു വേർഷൻ മാനേജ്‌മന്റ് ടൂളാണ് . ഈ ടൂളിന്റെ ഒരു പ്രായോഗിക ഉപയോഗം വരുന്നത് നമ്മളിപ്പോ ഒരേ സമയം വ്യത്യസ്തമായ പ്രൊജെക്ടുകളിൽ വർക്ക് ചെയ്യുന്നെണ്ടെങ്കിൽ സ്ഥിരമായിട്ടു വരുന്ന ഒരു പ്രശ്‌നമാണ് രണ്ടു പ്രൊജെക്ടുകളിലും ഉപയോഗിച്ചിരിക്കുന്ന നോട് വേർഷൻ വ്യത്യസ്‍തമായിരിക്കും അത് കൊണ്ട് തന്നെ കുറെ പാക്കേജുകൾ ഒന്നും വർക്ക് ആകില്ല, ഈ ഒരു പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണ് എൻ.വി.എം രംഗത്തേക്ക് വന്നത് . എൻ.വി.എം ഉപയോഗിച്ച് നമുക് എളുപ്പത്തിയിൽ ഓരോ നോട് വേർഷനിലേക്ക് നമ്മുടെ സിസ്റ്റത്തെ മാറ്റാൻ പറ്റും . അതായതു നിങ്ങൾ ഇപ്പൊ രണ്ടു പ്രോജെക്ടിൽ വർക്ക് ചെയ്യുന്നെണ്ടെന്നു വിചാരിക്കുക അതിൽ ഒരു പ്രോജെക്ടിൽ നോട് വേർഷൻ v10 ആണ് എന്നാൽ മറ്റേ പ്രോജെക്ടിൽ നോട് വേർഷൻ v13 ആണ് . ഈ ഒരു പ്രശ്നം പരിഹരിക്കാൻ നിങ്ങൾക് രണ്ടു വഴിയുണ്ട് , ഒന്നാമത്തെ വഴി എന്ന് പറയുന്നത് ആദ്യം നോട് v10 സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്ത ആ പ്രൊജക്റ്റ് പൂർത്തിയാക്കുക എന്നിട്ട് നോട് v10 റിമോവ് ചെയ്തിട്ട് v13 ഇൻസ്റ്റാൾ ചെയ്തിട്ട് മറ്റേ പ്രോജെക്ടിൽ വർക്ക് ചെയ്യുക , പക്ഷെ ചിലപ്പോ നിങ്ങൾക് ഒരേ സമയം രണ്ടു പ്രോജെക്ടിലും വർക്ക് ചെയ്യണമെങ്കിലോ ? അവിടെയാണ് എൻ.വി.എം ചിത്രത്തിലേക്ക് വരുന്നത് .വെറുമൊരു കമാൻഡ് ലൈനിലൂടെ നിങ്ങൾക് നിങ്ങളുടെ നോട് ജെ എസ് വേർഷൻ മാറ്റാൻ പറ്റും .
ഇതാണ് എൻ.പി.എം ഉം എൻ.വി.എം തമ്മിലുള്ള വ്യത്യാസം , മനസ്സിലായി എന്ന് കരുതുന്ന .
പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തണം എന്ന് പ്രതേകം ഓർമിപ്പിച്ചു കൊള്ളുന്നു .
അപ്പൊ ഓക്കേ ബൈ