എപ്പോ ലിങ്ക്ഡ്ഇൻ ഓപ്പൺ ചെയ്താലും ഏതെങ്കിലും ഒരു ഹൈറിങ് പോസ്റ്റ് നമ്മുടെ ശ്രേദ്ധയിൽപ്പെടും എന്നുള്ളത് ഉറപ്പാണ് . ശരിക്കും ഈ ഹൈറിങ് പോസ്റ്റുകളിടുന്ന കമ്പനികൾ ആളുകളെ നിയമനം ചെയ്യുന്നുണ്ടോ? അതോ വെറുതെ നമ്മുടെ സമയം കളയുകയാണോ ?
ഇതിനെ കുറിച്ച ഞൻ അന്വേഷിച്ചപ്പോൾ മനസ്സിലായ കുറച്ച കാര്യങ്ങൾ പറയാം :
61 മില്യൺ ആളുകളാണ് ഓരോ ആഴ്ചയിലും ലിങ്കെടിനിൽ ജോബ് സെർച്ച് ചെയ്യുന്നത് , 140 ജോബ് ആപ്ലിക്കേഷൻസ് ഓരോ സെക്കന്റിലും അതിൽ നിന്ന് 6 ആളുകൾ ഓരോ മിനിറ്റിലും നിയമനം നടക്കുന്നുണ്ട് (2023 ലെ കണക്കുകൾ പ്രകാരം , കണക്കുകളുടെ ഉറവിടം : hootsuite.com) .
ഇതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കം എത്രത്തോളം ആളുകൾ ലിങ്ക്ഡ്ഇൻ എന്ന പ്ലാറ്റഫോം ജോലി നോക്കാൻ ഉപയോഗിക്കുന്നുണ്ട് എന്ന് . ലിങ്ക്ഡ്ഇൻ ഒരു പബ്ലിക് പ്ലാറ്ഫോമാണ് , അതുകൊണ്ടു തന്നെ റിക്രൂറ്റേഴ്സിനും (recruiters), ജോലി നോക്കുന്ന ആളുകൾക്കും എളുപ്പത്തിൽ ഒരു ബന്ധം സ്ഥാപിക്കാൻ കഴിയുന്ന രീതിയിലാണ് പ്ലാറ്റഫോം നിലനിന്നു പോകുന്നത് . ലിങ്ക്ഡ്ഇൻ നിൽ ഒരു പുതിയ ഹൈറിങ് പോസ്റ്റ് ജോബ് സെക്ഷനിൽ പോസ്റ്റ് ചെയ്യാൻ പ്രേതെകിച്ചു ഡോക്യൂമെന്റസൂ അല്ലെങ്കിൽ വലിയ ഒരു തുകയോ ആകുന്നില്ല എന്നുള്ളത് സാത്യമാണ് (വ്യക്തിപരമായി ,ഞൻ എന്റെ ഈ അക്കൗണ്ടിൽ നിന്ന് തന്നെ ഒരു ഒരുവർഷം മുൻപ് ഹൈറിങ് പോസ്റ്റ് ഷെയർ ചെയ്തട്ടുണ്ട് ) അതുകൊണ്ടു തന്നെ കമ്പനിയിൽ പ്രേതെകിച്ചു നിയമനമൊന്നും ഇല്ലെങ്കിൽ കൂടി ആളുകൾ വെറുതെ ജോബ് പോസ്റ്റ് ചെയ്യുന്നുണ്ടെന്നുള്ളത് പച്ചയായ സത്യമാണ് . വെറുതെ ജോബ് പോസ്റ്റ് ചെയ്യുന്നത് എന്നത് കൊണ്ട് ഉദ്ദേശിച്ചത് ഒരു ആവിശ്യവുമില്ലാതെ പോസ്റ്റ് ചെയ്യുന്ന ആളുകളുമുണ്ട് അതല്ല ഇപ്പൊ ഹയർ ചെയ്യുന്നില്ല്ല എന്നാൽ കുറച്ചു കഴിഞ്ഞു ഹയർ ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ നേരത്തെ ജോബ് പോസ്റ്റ് ഷെയർ ചെയ്ത് നല്ല കാന്റിഡേറ്റീസിനെ എടുക്കുന്നവരുമുണ്ട് . ഇപ്പൊ നിങ്ങൾ ആലോചിക്കുന്നുണ്ടാവും ഒരു ആവിശ്യവുമില്ലാതെ എന്തിനാണ് ഇവർ ജോബ് പോസ്റ്റ് ചെയ്യുന്നതയെന്നു . ഇതു തന്നെയാണ് എനിക്കും തോന്നിയത് അവർ ഹയർ ചെയ്യുന്നില്ലെങ്കിൽ പിന്നെ ഹയറിങ് പോസ്റ്റ് ഇടേണ്ട ആവശ്യമില്ലല്ലോ എന്ന് . പിന്നീട് കുറച്ചു റിസർച്ച് ചെയ്തപ്പോൾ മനസ്സിലായി ഈ ജോബ് പോസ്റ്റ് ഇടുന്ന ആളുകൾ കൂടുതൽ നമ്മുടെ പേർസണൽ ഡാറ്റ കിട്ടാൻ വേണ്ടിയാണ് ഈ പോസ്റ്റുകളിടുന്നത് എന്ന് ഈ ഡാറ്റ പിന്നീട് ഓരോ മാർക്കറ്റിംഗ് ഏജൻസികൾ അവരുടെ മാർക്കറ്റിംഗ് ആവശ്യത്തിനായി ഉപയോഗിക്കാറുണ്ടയെന്നും . അതിന് ഒരു ഉദാഹരണമാണ് ടെക്നിക്കൽ കോഴ്സ് അല്ലെങ്കിൽ സെർറ്റിഫിക്കേഷൻ കോഴ്സുകൾ പ്രൊവൈഡ് ചെയ്യുന്ന ഇന്സ്ടിട്യൂഷൻ /പ്ലാറ്റഫോം . നമ്മൾ ഷെയർ ചെയ്യുന്ന റേസുമിയിൽ നിന്നും നമ്മൾ ഏത് ഫീൽഡിലാണ് ജോലി നോക്കുന്നതയെന്നും അതിൽ ഈ ഇന്സ്ടിട്യൂഷൻ അല്ലെങ്കിൽ കോഴ്സ് പ്രൊവൈഡ് ചെയ്യുന്ന പ്ലാറ്ഫ്‌റോമുകൾ അവർ ചെയ്യുന്ന കോഴ്സുകൾ നമ്മുക് നിർദ്ദേശിക്കുകയും ചെയ്യും. ഇതാണ് ലിങ്കെടിനിൽ കൂടുതാലായിട്ടും ഇപ്പൊ കണ്ടുവരുന്ന ഒരു പ്രെക്രിയ .
നിങ്ങൾ ശ്രേദ്ധിച്ചാട്ടുണ്ടോ എന്ന് എനിക്കറിയില്ല , ലിങ്ക്ഡ്ഇൻ ജോബ് സെക്ഷനിൽ പോയാൽ ചില കമ്പനികൾ എല്ലാ സമയത്തും ഹയർ ചെയ്യുന്നതായിട്ട് കാണാം അതില്ലെങ്കിൽ ഇപ്പൊ ജോബ് സെക്ഷൻ എടുത്താലും അവർ ഹയർ ചെയ്യുന്നുണ്ട് എന്ന ഒരു പോസ്റ്റ് കാണാം എന്നാൽ അപ്ലിക്കേഷൻ കൊടിത്തിട്ട് പ്രേതെകിച്ചു മറുപടി ഒന്നുമില്ല . അവരുടെ ഉദ്ദേശം എന്താണെന്ന് എനിക്കും വലിയ പിടിയില്ല ഒന്നുല്ലെങ്കിൽ അവർ അവർക്ക് ആളുകളെ എപ്പോഴെങ്കിലും ആവിശ്യം വന്നാൽ ആ സമയത് വേറെ പോസ്റ്റ് ഇടേണ്ട സമയം കളയണ്ട എന്ന് വിചാരിച്ചിട്ടാകും അതില്ലെങ്കിൽ നമ്മുടെ ഡാറ്റ അവര്ക് കിട്ടാൻ വേണ്ടിയാകും .
ഇനി മറ്റൊരു പ്രേതെക തരാം പോസ്റ്റുകളുണ്ട് : അവർ ജോബ് സെക്ഷനിൽ ഒന്നും ഹയർ ചെയ്യുന്നതായിട്ട് പോസ്റ്റ് ചെയ്യുകയില്ല മറിച്ചു സാധാരണ ഒരു പോസ്റ്റ് ഇട്ടതിനു ശേഷം താല്പര്യമുള്ളവർ അവരുടെ പോസ്റ്റിനു താഴെ പോയി #interested എന്ന് കമന്റ് ചെയ്യണം എന്നിട്ട് അവർ നമ്മുടെ പ്രൊഫൈൽ നോക്കിയിട്ട് നല്ലതാണെങ്കിൽ നമുക്ക് മെസ്സേജ് ചെയ്യും .വളരെ മികച്ച ഒരു സമ്പ്രദായം അല്ലെ 😂 . ഇതിന്റെ മറ്റൊരു വശം എന്താണെന്നു വെച്ചാൽ ഇതുവരെ ലിങ്കെടിനിൽ ഒന്നും പോസ്റ്റ് ചെയ്യാത്ത ആളുകൾ അവരുടെ പോസ്റ്റിനു താഴെ വന്നു #interested എന്ന് കമന്റ് ചെയ്യുന്നു ( ഇവരുടെ പ്രൊഫൈലിൽ കേറിയിട്ട് എന്തിന്റെ അടിസ്ഥാനത്തിൽ അവരെ വിലയിരുത്തും ) . ഈ ഒരു രീതിയിൽ ആർകെങ്കിലും ജോലി കിട്ടിയട്ടുണ്ടെങ്കിൽ എങ്ങനെയാണ് അവരുടെ നടപടിക്രമം എന്ന് ഒന്ന് കമന്റ് സെക്ഷനിൽ രേഖപ്പെടുത്തണം എന്ന് കൂടി ഓർപ്പിക്കുന്നു .
പല ജോബ് പോസ്റ്റുകളും വെറും ഒരു പ്രെഹസനാമാണ് അല്ലെങ്കിൽ ജോബ് പോസ്റ്റ് ചെയ്യുന്ന ആളുകൾക്കു ലൈക് ഉം ഷെയർ ഉം കിട്ടാൻ വേണ്ടി മാത്രം ചെയ്യുന്ന ഒരു പ്രെക്രിയ .