മലയാളി എന്ന നിലയിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടങ്ങൾ കൊയ്തെടുത്ത ഒരു സാരംഭകനാണ് ബൈജു രവീന്ദ്രൻ എന്ന കാര്യത്തിൽ നമുക്കാർക്കും തർക്കമുണ്ടാകില്ല എന്ന് വിചാരിക്കുന്നു . ബൈജൂസ് ആപ്പ് കേൾക്കാത്ത ആളുകളും നമ്മുടെ നാട്ടിൽ വളരെ കുറവാണ്. ബൈജൂസ് ആപ്പിന്റെ പ്രവർത്തന രീതിയിൽ വന്ന പിഴവുകളും , സമയധിഷ്ഠിതമായി ഓഡിറ്റഡ് ഫിനാൻഷ്യൽ റിപ്പോർട്ട് സുബ്മിറ്റ് ചെയുന്നില്ല എന്ന് തുടങ്ങി കുറെ കാര്യങ്ങളാണ് കമ്പനിയെ തകർച്ചയിലേക് കൊണ്ട് പോയത് എന്നുമെല്ലാമാണ് പത്ര മാധ്യമങ്ങൾ വഴിയും ഓൺലൈൻ വാർത്ത ചാനലുകൾ വഴിയും എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് .
ഒരു കമ്പനി എന്ന നിലയിൽ ബൈജൂസ് ഇപ്പോൾ പിന്നോട്ട് പോയെങ്കിലും ബൈജു രവീന്ദ്രൻ എന്ന സംരംഭകൻ കൊയ്തെടുത്ത നേട്ടങ്ങൾ എന്നും എന്നെ അമ്പരപ്പിച്ചട്ടുണ്ട് . ഷാരൂഖ് ഖാൻ അംബാസിഡർ ആയി വരുക , ഫുട്ബോൾ ഇതിഹാസം മെസ്സിയെ അംബാസിഡർ ആകുക എന്ന് തുടങ്ങി ഒരു അന്താരാഷ്ട്ര നിലവാരത്തിൽ ഒരു കമ്പനിയെ പടുത്തുയർത്തിയതിൽ വളരെ പങ്കു വഹിച്ച ഒരാളാണ് ബൈജു. ഞൻ അദ്ദേഹം ചെയ്ത കാര്യങ്ങളെയോ അല്ലെങ്കിൽ ബൈജൂസ് എന്ന കമ്പനിയിൽ വന്ന പിഴവുകളെയോ ന്യായികരിക്കുകയല്ല പക്ഷെ $20billion (ഏകദേശം ഒന്നേ മുക്കാൽ ലക്ഷം കോടി രൂപ ) വാലുവേഷനിലേക് ഒരു കമ്പനിയെ പടുത്തുയർത്താൻ സാധിച്ച ഒരാൾ എന്ന നിലവായിൽ എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയ ഒരാളാണ് ബൈജു രവീന്ദ്രൻന്റെ ( തികച്ചും വ്യക്തിപരമായ അഭിപ്രായം ) . അദ്ദേഹത്തെ ഇപ്പോൾ കമ്പനിയുടെ സി ഇ ഓ പദവിയിൽ നിന്ന് മാറ്റണം എന്ന് പറഞ്ഞു ഇൻവെസ്റ്റർസ് കോടതിയെ സമീപിച്ച വാർത്തകളെല്ലാം നമ്മൾ കണ്ടു കാണും . ഞൻ ഇപ്പോൾ ഇവരുടെ ചരിത്രത്തെ കുറിച്ചോ ബൈജൂസ് എങ്ങനെ തകർന്നു എന്നോ ഒന്നുമല്ല പറയാൻ ഉദ്ദേശിക്കുന്നത് .
ബൈജുവിന്റെ ഒരു ഉയർത്തെഴുനേൽപിനെ പറ്റിയാണ് , $20billion വാലുവേഷനിലെത്തിയ ഒരു കമ്പനിയെ നയിച്ച് കൊണ്ട് പോയ ഒരാൾ എന്ന നിലയിൽ അദ്ദേഹത്തിനുണ്ടായ എക്സ്പീരിയൻസ് , ഇൻഡസ്ട്രിയൽ എക്സ്പോഷർ ഒക്കെ വെച്ച് കൊണ്ട് തന്റെ പിഴവുകളും , കസ്റ്റമേഴ്‌സിന് വന്ന നഷ്ടങ്ങളെല്ലാം പരിഹരിച്ചു ബൈജൂസ് തിരിച്ചു വന്നാൽ അല്ലെങ്കിൽ ബൈജു ഒരു പുതിയ കമ്പനി തുടങ്ങിയാൽ എങ്ങനെ ഉണ്ടാകും ? തിരിച്ചു ആളുകൾ അദ്ദേഹത്തെയോ , കമ്പനിയെയോ സ്വീകരിക്കുമോ ? എന്താണ് നിങ്ങൾക് തോന്നുന്നത് ? കമന്റ് ബോക്സിൽ അറിയിക്കുക
ബൈജൂസിനെയും ബൈജുവിനെയും പറ്റി കുറെ വാർത്തകൾ സോഷ്യൽ മീഡിയയിലും , പത്ര വാർത്തകളിലും കണ്ടപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം എഴുതി എന്നുളളു . തീർച്ചയായും ഒരു മലയാളി എന്ന നിലയിൽ നിങ്ങൾക് എന്താണ് തോന്നുന്നത് എന്ന കാര്യവും കംമെന്റിൽ രേഖപ്പെടുത്തുക .
അപ്പൊ ഓക്കേ ബൈ , നാളെ കാണാം
#byjus #ബൈജൂസ് #baijuraveendran #ബൈജു #malayalam #മലയാളം